Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Filmmakers

Kottayam

കു​​മ​​ര​​കം വീ​​ണ്ടും സി​​നി​​മ​​ക്കാ​​രു​​ടെ ഇ​​ഷ്‌​ട​ലൊ​​ക്കേ​​ഷ​ൻ

കു​​മ​​ര​​കം: കു​​മ​​ര​​കം വീ​​ണ്ടും സി​​നി​​മ​​ക്കാ​​രു​​ടെ ഇ​​ഷ്‌​ട​ലൊ​​ക്കേ​​ഷ​​നാ​​യി മാ​​റു​​ന്നു. നീ​​ണ്ട ഇ​​ട​​വേ​​ള​യ്​​ക്ക് ഒ​​ടു​​വി​​ൽ ഇ​​ല​​വ​​ൺ ഐ​​ക്ക​​ൺ​​സി​​ന്‍റെ ബാ​​ന​​റി​​ൽ ഷ​​ഹ​​ദ് സം​​വി​​ധാ​​നം ചെ​​യ്യു​​ന്ന കോ​​ട്ട​​യം സ്വ​​ദേ​​ശി കൂ​​ടി​​യാ​​യ വി​​ജ​​യ​​രാ​​ഘ​​വ​​ൻ മു​​ഖ്യ​​ക​​ഥാ​​പാ​​ത്ര​​മാ​​യി അ​​ഭി​​ന​​യി​​ക്കു​​ന്ന ‘പ്ര​​ഥ​​മ ദൃ​​ഷ്ട്യാ കു​​റ്റ​​ക്കാ​​ര​​ൻ’ സി​​നി​​മ​​യു​​ടെ ചി​​ത്രീ​​ക​​ര​​ണ​​മാ​​ണ് ഇ​​ന്ന​​ലെ മു​​ത​​ൽ ക​​വ​​ണാ​​റ്റി​​ൻ​​ക​​ര-​ചീ​​പ്പു​​ങ്ക​​ൽ ഭാ​​ഗ​​ത്ത് പു​​രോ​​ഗ​​മി​​ക്കു​​ന്ന​​ത്.

വി​​ജ​​യ​​രാ​​ഘ​​വ​​നെ കൂ​​ടാ​​തെ പാ​​ർ​​വ​​തി തി​​രു​​വോ​​ത്ത്, വി​​ന​​യ് ഫോ​​ർ​​ട്ട്, മാ​​ത്യു തോ​​മ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ ചി​​ത്ര​​ത്തി​​ലെ പ്ര​​ധാ​​ന ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളാ​​യി വേ​​ഷ​​മി​​ടു​​ന്ന​​തി​​നൊ​​പ്പം ആ​​സി​​ഫ് അ​​ലി ഗ​​സ്റ്റ് റോ​​ളി​​ലും എ​​ത്തു​​ന്നു​​ണ്ട്.

2019 ഡി​​സം​​ബ​​റി​​ൽ റി​​ലീ​​സ് ചെ​​യ്ത മ​​ഞ്ജു​​വാ​​ര്യ​​ർ കേ​​ന്ദ്ര​​ക​​ഥാ​​പാ​​ത്ര​​മാ​​യി അ​​ഭി​​ന​​യി​​ച്ച സി​നി​മ ‘പ്ര​​തി പൂ​​വ​​ൻ കോ​​ഴി’യു​​ടെ ഷൂ​​ട്ടിം​​ഗി​​ന്‍റെ ഭൂ​​രി​​ഭാ​​ഗ​​വും ന​​ട​​ന്ന​​ത് കു​​മ​​ര​​ക​​ത്താ​​യി​​രു​​ന്നു.

മു​​ൻ വ​​ർ​​ഷ​​ങ്ങ​​ളി​​ൽ മ​​ല​​യാ​​ളം, ഹി​​ന്ദി, ത​​മി​​ഴ്, തെ​​ലു​​ങ്ക് തു​​ട​​ങ്ങി വി​​വി​​ധ ഭാ​​ഷ​​ക​​ളി​​ലു​​ള്ള സി​​നി​​മ​​ക​​ളു​​ടെ ഷൂ​​ട്ടിം​​ഗ് ലൊ​​ക്കേ​​ഷ​​നാ​​യി​​രു​​ന്നു കു​​മ​​ര​​കം. നെ​​ൽ​​പാ​​ട​​ങ്ങ​​ളും തോ​​ടു​​ക​​ളും വേ​​മ്പ​​നാ​​ട്ടു​​കാ​​യ​​ലി​​ന്‍റെ മ​​നോ​​ഹാ​​രി​​ത​​യും ഒ​​ക്കെ​​യാ​​ണ് കു​​മ​​ര​​കം സി​​നി​​മ​​ക്കാ​​രു​​ടെ ഇ​​ഷ്ട ലൊ​​ക്കേ​​ഷ​​നാ​​യി മാ​​റി​​യ​​തി​​നു​​ള്ള കാ​​ര​​ണം.


കോ​​ട്ട​​യം, കു​​മ​​ര​​കം, കു​​ത്താ​​ട്ടു​​കു​​ളം തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ൽ ചി​​ത്രീ​​ക​​ര​​ണം പു​​രോ​​ഗ​​മി​​ക്കു​​ന്ന ‘പ്ര​​ഥ​​മ ദൃ​​ഷ്ട്യാ കു​​റ്റ​​ക്കാ​​ര​​ൻ’ സി​​നി​​മ ഓ​​ണ​​ത്തി​​നു തി​​യ​​റ്റ​​റു​​ക​​ളി​​ൽ എ​​ത്തു​​മെ​​ന്ന് സി​​നി​​മ​​യു​​ടെ അ​​ണി​​യ​​റ പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​റ​​ഞ്ഞു.

Latest News

Up